രോ​ഗങ്ങളെ തടയാൻ മാതളനാരങ്ങ കഴിക്കാം

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് മാതളനാരങ്ങ. വിറ്റാമിൻ സി, വിറ്റാമിൻ കെ, പ്രോട്ടീൻ, ഫൈബർ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് മാതളം.

  • മൂത്രാശയത്തിലുണ്ടാകുന്ന കല്ലിനെ ചെറുക്കുന്നതിന് മാതളം സഹായകമാണെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 
  • ചിലയിനം ക്യാൻസറുകളെ ചെറുക്കാനുള്ള കഴിവും മാതളത്തിനുണ്ട്. പതിവായി ഇത് കഴിച്ചാൽ ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ഫ്‌ളേവനോയിഡുകളും പ്രോസ്റ്റേറ്റ്, സ്തനം, ശ്വാസകോശം, മലാശയം എന്നിങ്ങനെയുള്ള ഭാഗങ്ങളെ ബാധിക്കുന്ന ക്യാൻസറുകളെ ചെറുക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 
  • മാതളനാരങ്ങ  ചർമ്മത്തിനും മുടിക്കും നല്ലതാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. രോഗങ്ങൾ തടയുന്നതിനും വേഗത്തിൽ സുഖപ്പെടുത്തുന്നതിനും ശക്തമായ പ്രതിരോധശേഷി പ്രധാനമാണ്.
  • ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ മാതളത്തിന് പ്രത്യേകം കഴിവുണ്ട്. മാതളത്തിലടങ്ങിയിരിക്കുന്ന പോളിഫിനോൾസ് ആണ് ഇതിന് സഹായകമാകുന്നത്.  മാതളം പതിവായി കഴിക്കുന്നത് തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഭാവിയിൽ അൽഷിമേഴ്‌സ് രോഗം പോലെ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾ ചെറുക്കുന്നതിനും മാതളം ഏറെ സഹായകരമാണ്. 
  • മറ്റേതൊരു ബെറി പഴങ്ങളെയും പോലെ മാതളനാരങ്ങകളും ആൻ്റിഓക്‌സിഡൻ്റുകളാൽ നിറഞ്ഞതാണ്. അവയെല്ലാം നല്ലതും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉപാപചയ നിരക്ക് വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ആൻറി ഓക്‌സിഡൻ്റുകൾ നിലനിൽക്കാൻ സഹായിക്കുകയും ചെയ്യുന്നു.
  • ഗർഭകാലത്ത് മാതളം ജ്യൂസ് കുടിക്കുന്ന് പ്രീക്ലാംസിയ, മാസം തികയാതെയുള്ള ജനനം തുടങ്ങിയ പ്രശ്നങ്ങൾ തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*