തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന രീതിയില്‍ വ്യാജപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരള പോലീസ്. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്നുവീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും സംഘര്‍ഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കേസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങളെ അറിയിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കേരള പോലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. താഴെപ്പറയുന്ന വാട്‌സാപ്പ് നമ്പറിലൂടെ വിവരം നല്‍കാം.
സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് 9497942700
തിരുവനന്തപുരം സിറ്റി 9497942701
തിരുവനന്തപുരം റൂറല്‍ 9497942715
കൊല്ലം സിറ്റി 9497942702
കൊല്ലം റൂറല്‍ 9497942716
പത്തനംതിട്ട 9497942703
ആലപ്പുഴ 9497942704
കോട്ടയം 9497942705
ഇടുക്കി 9497942706
എറണാകുളം സിറ്റി 9497942707
എറണാകുളം റൂറല്‍ 9497942717
തൃശ്ശൂര്‍ സിറ്റി 9497942708
തൃശ്ശൂര്‍ റൂറല്‍ 9497942718
പാലക്കാട് 9497942709
മലപ്പുറം 9497942710
കോഴിക്കോട് സിറ്റി 9497942711
കോഴിക്കോട് റൂറല്‍ 9497942719
വയനാട് 9497942712
കണ്ണൂര്‍ സിറ്റി 9497942713
കണ്ണൂര്‍ റൂറല്‍ 9497942720
കാസര്‍കോഡ് 9497942714
തിരുവനന്തപുരം റെയ്ഞ്ച് 9497942721
എറണാകുളം റെയ്ഞ്ച് 9497942722
തൃശ്ശൂര്‍ റെയ്ഞ്ച് 9497942723
കണ്ണൂര്‍ റെയ്ഞ്ച് 9497942724
Be the first to comment