ഇൻസ്റ്റഗ്രാമിലും അങ്ങനെ എഐ എത്തി. പുതിയൊരു മാറ്റത്തിന് തന്നെ തുടക്കം കുറിച്ചിരിക്കുകയാണ് മെറ്റ എഐ. എന്താണ് മെറ്റ എഐ എന്ന് അറിയണ്ടെ? മറ്റെല്ലാ പ്ലാറ്റ്ഫോമുകളെയും പോലെ ഇനി മുതൽ ഇൻസ്റ്റഗ്രാമിലും ഉണ്ട് എഐ. ഇനിമുതൽ ചിത്രങ്ങളോ സ്റ്റിക്കേഴ്സോ വേണമെങ്കിൽ എഐ ഞൊടിയിടയിൽ തരും. ഇൻസ്റ്റഗ്രാം സെർച്ച് ബാറിൽ ഇനി മുതൽ എഐ ഐക്കൺ ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് എന്താണോ ആവശ്യമുള്ളത് അത് എഐയോട് ചോദിക്കാം.
ഉദാഹരണത്തിന് ഒരു മലയാളി കുട്ടിയുടെ ചിത്രമാണ് വേണ്ടതെങ്കിൽ /IMAGE OF A MALAYALI GIRL . അല്ലെങ്കിൽ മരുഭൂമിലെ മഴ കാണണോ അതും തരും എഐ / image rain in desert എന്ന് കൊടുത്താൽ വരും നല്ല കിടുക്കൻ എഐ ഫോട്ടോ സെർച്ച് ബാറിലെ ‘മെറ്റ എഐ’ ഐക്കണിൽ ടാപ്പ് ചെയ്‌ത് ഇത് ആക്‌സസ് ചെയ്യാൻ കഴിയും. മാത്രമല്ല ഒരു സുഹ്യത്തിനെ പോലെ എഐയോട് സംസാരിക്കാനും പറ്റും. എന്ത് സംശയം ചോദിച്ചാലും പറഞ്ഞ് തരും. മെറ്റ ജനറേറ്റീവ് എഐ എന്നത് ഒരു ഡാറ്റാബേസോ സ്റ്റാറ്റിക് വിവരശേഖരമോ അല്ല, മറിച്ച് ഒരു തരം കമ്പ്യൂട്ടർ മോഡലാണ്.
ടെക്‌സ്‌റ്റുകളും ചിത്രങ്ങളും സൃഷ്‌ടിക്കാനും, ദൈർഘ്യമേറിയ വാചകങ്ങൾ സംഗ്രഹിക്കാനും, പ്രൂഫ് റീഡിങ്, എഡിറ്റിങ്, ടെക്‌സ്‌റ്റ് ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്ക് വിവർത്തനം ചെയ്യൽ, കവിതകളും കഥകളും സൃഷ്ടിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സഹായിക്കാനും മെറ്റ എഐക്ക് കഴിയും.
Be the first to comment