
ന്യൂഡൽഹി: ബിജെപി എം പി ഹേമമാലിനിക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ കോൺഗ്രസ് എംപി രൺദീപ് സിങ് സുർജേവാലയെ 48 മണിക്കൂർ സമയത്തേക്ക് പ്രചാരണത്തിൽ നിന്ന് വിലക്കി തെരഞ്ഞെടുപ്പു കമ്മീഷൻ. സുർജേവാലയുടെ പരാമർശം ഹേമമാലിനിയുടെ അന്തസിനും വ്യക്തിത്വത്തിലും കോട്ടം വരുത്തുന്നതാണെന്ന് കമ്മീഷൻ വിലയിരുത്തി. ഹേമമാലിനിയുടെ പരാതിയിൽ സുർജേവാലയ്ക്ക് തെരഞ്ഞെടുപ്പു കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
സുർജേവാലയുടെ മറുപടി കേട്ടതിനു ശേഷമാണ് കമ്മീഷൻ അദ്ദേഹത്തിനെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. പൊതുപരിപാടികൾ, റാലി, റോഡ് ഷോ, മാധ്യമങ്ങളുമായുള്ള സംസാരം എന്നിവയിൽ നിന്നെല്ലാം 48 മണിക്കൂർ നേരത്തേക്ക് വിലക്കിയിരിക്കുകയാണ്. ഈ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് കമ്മീഷൻ ആദ്യമായാണ് വിലക്ക് ഏർപ്പെടുത്തുന്നത്.
Be the first to comment