കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിലെ എല്ലാ മത്സരങ്ങളിലും വലിയ റൺസാണ് ഉണ്ടാകുന്നത്. 200ലധികം റൺസ് നേടിയിട്ടും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം റൺസ് പിന്തുടർന്ന് ജയിക്കുന്നു. പിന്നാലെ ഐപിഎൽ മത്സരങ്ങൾക്ക് ബോളുകൾ ഉണ്ടാക്കുന്നവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്റർ ഗൗതം ഗംഭീർ.
50 ഓവർ ഉപയോഗിക്കാൻ കഴിയുന്ന പന്തുകളാണ് നിർമ്മിക്കേണ്ടത്. അത്രപോലും ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണ് ആ ബോൾ നിർമ്മാതാവ്. അവരെ പുറത്താക്കുന്നതിൽ ഒരു തെറ്റുമില്ല. കൂകബുറയുടെ പന്തുകൾ ഉപയോഗിക്കണമെന്ന് ആർക്കാണ് നിർബന്ധമെന്നും ഗംഭീർ ചോദിച്ചു.
കമന്റേറ്റർ ഹർഷ ബോഗ്ലെയും ഐപിഎൽ റണ്ണൊഴുക്കിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ബാറ്റർക്കും ബൗളർക്കും തുല്യ റോളുകൾ ഉണ്ടാവണം. പിച്ചിൽ നിന്ന് ബൗളർക്ക് യാതൊരു പിന്തുണയും ലഭിക്കുന്നില്ല. എല്ലാ പന്തുകളും അന്തരീക്ഷത്തിലാണ്. എന്തുകൊണ്ട് ഡ്യൂക്ക് ബോളുകൾ പരിക്ഷിച്ചുകൂടാ ? അത് ബൗളറും ബാറ്ററും തമ്മിലുള്ള ബാലൻസ് നിലനിർത്തുന്നുവെന്നും ബോഗ്ലെ പറഞ്ഞു.
Be the first to comment