
മുംബൈ: ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയായ ജ്യോതി കിഷന്‍ജി ആംഗേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തി. രാജ്യത്തോടുള്ള കടമ താന്‍ പൂര്‍ത്തിയാക്കിയെന്ന് സമ്മതിദാനവകാശം വിനിയോഗിച്ച ശേഷം ജ്യോതി മാധ്യമങ്ങളോട് പറഞ്ഞു. വീടിന് സമീപത്തെ സ്‌കൂളിലായിരുന്നു ജ്യോതി വോട്ടവകാശം വിനിയോഗിച്ചത്.
‼️WATCH | World’s Shortest Woman Jyoti Amge Votes In #Nagpur.
A beaming but tad shy, Jyoti – who is all of 62.8 cm tall – arrived with her family members carrying her in arms to avoid the huge crowds at the polling station in a school near her home.#LokSabhaElection2024 pic.twitter.com/0dpHfMKxIx
— tikhna.drishti (@DrishtiTikhna) April 19, 2024
വീട്ടുകാരുടെ കൈകളിലേന്തി എത്തിയ കിഷന്‍ജി ബൂത്തിലെത്തിയതിന് പിന്നലെ ആളുകള്‍ ചുറ്റും കൂടുകയും ചെയ്തു. ‘ഞാന്‍ എപ്പോഴും എന്റെ വോട്ടവകാശം വിനിയോഗിക്കുന്നു, അത് രാജ്യത്തോടുള്ള എന്റെ കടമയാണ്,’ജ്യോതി പറഞ്ഞു. ഇത് എന്റെ രണ്ടാമത്തെ ലോക്സഭാ തെരഞ്ഞെടുപ്പാണെന്നും അവര്‍ പറഞ്ഞു. വോട്ട് ചെയ്ത ശേഷം മഷി പുരട്ടി വിരല്‍ ഉയര്‍ത്തിപ്പിടിച്ച ശേഷം എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും ജ്യോതി പറഞ്ഞു.
Be the first to comment