കോഴിക്കോട്: കോഴിക്കോട്- കണ്ണൂർ ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ചിടും. ഏപ്രിൽ 29 മുതൽ മെയ് 10 വരെയാണ് അടച്ചിടുക.കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് വരുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താൽപാലംവഴി പോകണം. തലശേരിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൊക്ലി-മേക്കുന്ന്-മോന്താൽപാലം വഴിയോ മാഹിപ്പാലത്തിന്റെ അടുത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി പോകണം.
Related Articles
നിപ: കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി, നിയന്ത്രണം കടുപ്പിക്കുന്നു
നിപ വ്യാപന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. തിങ്കളാഴ്ച മുതൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും അവധി ബാധകമാണ്. അങ്കണവാടി സ്ഥാപനങ്ങൾക്കും മദ്രസ സ്ഥാപനങ്ങൾക്കും അവധിയാണ്. അതേസമയം, പൊതുപരീക്ഷകൾക്ക് മാറ്റമില്ല. ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണെന്ന് സംസ്ഥാന […]
നിയന്ത്രണം വിട്ട സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം
കോഴിക്കോട്: കൊടുവള്ളി മദ്രാസ ബസാറിനടുത്ത് നിയന്ത്രണംവിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം. ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നു പുലർച്ചെ 5.15 നാണ് സംഭവം. ചാറ്റൽ മഴയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് വെട്ടിത്തിരിഞ്ഞ് എതിർവശത്തെ ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. യാത്രക്കാർക്ക് ആർക്കും സാരമായ […]
കോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി ; ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി വെന്തു മരിച്ചു
കോഴിക്കോട് : ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി. മിംസ് ഹോസ്പിറ്റലിന് തൊട്ടു മുൻപാണ് അപകടം നടന്നത്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി വെന്തു മരിച്ചു. നാദാപുരം സ്വദേശി സുലോചന ആണ് മരിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. അപകടം […]
Be the first to comment