കണ്ണൂര്‍: ജില്ലയില്‍ പോളിങ് വൈകുന്നുവെന്ന് വ്യാപക പരാതി. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 300ല്‍ അധികം പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. ഒരോ ബൂത്തിലും 50 മുതല്‍ 400 പേര്‍ വരെ ക്യൂവില്‍ നില്‍ക്കുന്നുണ്ട്. ഇടത് അനുകൂല ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം വോട്ടെടുപ്പ് വൈകിപ്പിക്കുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു.
വോട്ടര്‍മാര്‍ ക്യൂവിലുള്ള സ്ഥലത്ത് അധികമായി ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. വോട്ടെടുപ്പ് വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ടെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണമെന്നും ആവശ്യമുണ്ട്.
വടകര മണ്ഡലത്തിലും വോട്ടെടുപ്പ് വൈകുന്നതായി പരാതിയുണ്ട്. നാല് മണിക്കൂറുകളോളമാണ് പലര്‍ക്കും കാത്ത് നില്‍ക്കേണ്ടി വരുന്നത്. ഇതോടെ വോട്ടിങ് രാത്രി ഒമ്പത് മണി വരെ നീളുമെന്നാണ് വിലയിരുത്തല്‍. വേണ്ടത്ര സംവിധാനങ്ങള്‍ ഒരുക്കാത്തതാണ് വോട്ടിങ് വൈകാന്‍ കാരണമെന്ന് വോട്ടര്‍മാര്‍ ആരോപിച്ചു.
Be the first to comment