
മസ്ക്കറ്റ്: മസ്ക്കറ്റിൽ കടലിൽ വീണ എട്ട് പ്രവാസികളിൽ ഒരാൾ മരിച്ചു. ഏഴുപേരുടെ നില ഗുരുതരമാണെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. അപകടത്തിൽപ്പെട്ടവർ ഏഷ്യൻ രാജ്യക്കാരാണെന്നാണ് വിവരം. മസ്ക്കറ്റ് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചിലാണ് അപകടം നടന്നത്. രക്ഷപ്പെടുത്തിയ ഏഴുപേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
Be the first to comment