തമിഴ് ഗായകൻ സെന്തിൽ ഗണേഷിൻ്റെ മലയാളത്തിലെ ആദ്യ ഗാനം; ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

ഏറെ പ്രശംസ നേടിയ ‘കാക്ക’ ഷോർട്ട് ഫിലിമിനു ശേഷം അജു അജീഷ് സംവിധാനം ചെയ്ത ‘പന്തം’ സിനിമയിലെ ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ‘123 മ്യൂസിക്സ്’ ൻ്റെ യൂട്യൂബ് ചാനലിലും സ്പോട്ടിഫൈ, ഗാനാ, ജിയോ സാവൻ തുടങ്ങിയ മ്യൂസിക് പ്ലാറ്റ്ഫോമുകളിലും ഗാനം ലഭ്യമാണ്.

വെള്ളിത്തിര പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അൽത്താഫ്.പി.ടി യും റൂമ ഫിലിം ഫാക്ടറിയുടെ ബാനറിൽ റൂമ വി.എസും സംയുക്തമായി നിർമ്മിച്ച ചിത്രമാണ് പന്തം. നവാഗതനായ എബിൻ സാഗർ സംഗീതമൊരുക്കിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് അനീഷ് കൊല്ലോളിയാണ്.

ഗാനം ആലപിച്ചിരിക്കുന്നത് പ്രമുഖ തമിഴ് ഗായകൻ സെന്തിൽ ഗണേഷാണ്. ചാർളി ചാപ്ലിൻ 2, സുരറൈ പോട്ട്, വിശ്വാസം, DSP, കാപ്പാൻ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനാണ് അദ്ദേഹം. സെന്തിൽ ഗണേഷ് ആദ്യമായി മലയാളത്തിൽ പാടുന്നു എന്ന സവിശേഷത കൂടി “ജിലുക്ക് ജിലുക്ക്” എന്ന ഗാനത്തിനുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*