തിരുവനന്തപുരം: ബില്ലുകളിൽ ഒപ്പിട്ടതിനു പിന്നാലെ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിരവധി പരാതികൾ ലഭിച്ചതിനാലാണ് ഒപ്പിടാൻ വൈകിയതെന്നായിരുന്നു ഗവർണറുടെ പ്രതികരണം. സർക്കാരിലേക്കയതച്ച് അഭിപ്രായം തേടേണ്ടതുണ്ടായിരുന്നെന്നു അതിനാലാണ് സമയമെടുത്തതെന്ന് ഗവർണർ പറഞ്ഞു.
തെരഞ്ഞെടുപ്പിനു ശേഷം പരിഗണനയിലിരുന്ന ബില്ലുകളെല്ലാം ഒപ്പിടുകയായിരുന്നല്ലോ എന്ന വാദവും ഗവർണർ എതിർത്തു. നേരത്തെ ഒപ്പിട്ടിരുന്നു. തെരഞ്ഞെടുപ്പിനു ശേഷമാണ് നിങ്ങൾ അറിഞ്ഞതെന്നെയുള്ളൂ എന്നായിരുന്നു ഗവർണർ പറഞ്ഞത്.
ഭൂ പതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നിങ്ങനെ രാജ്ഭവന്റെ പരിഗണനയിലിരുന്ന മുഴുവൻ ബില്ലുകൾക്കും ഗവർണർ അനുമതി നൽകി.
Be the first to comment