കണ്ണൂര്‍: ബിജെപി സ്വാധീനം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചതിനാലാണ് ഇ പി ജയരാജനെതിരെ നടപടിയെടുക്കാതെ പാര്‍ട്ടി സംരക്ഷണം ഒരുക്കിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ഇപിക്കെതിരെ അച്ചടക്ക വാളോങ്ങിയാല്‍ താനും പെടുമെന്ന ബോധ്യം മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ടാണ് സംഘപരിവാര്‍ നേതൃത്വവുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ ഇപിയെ നിഷ്കളങ്കനെന്നും സത്യസന്ധനെന്നുമൊക്കെ പാര്‍ട്ടി സെക്രട്ടറിയെ കൊണ്ട് പറയിപ്പിച്ചത്.
Related Articles
സന്ദീപ് വാര്യരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതെ പ്രകാശ് ജാവ്ദേക്കർ
സന്ദീപ് വാര്യരെ അവഗണിച്ച് ബിജെപി കേന്ദ്രനേതൃത്വവും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാലക്കാടും ചേലക്കരയിലും ഉണ്ടായിട്ടു പോലും പ്രകാശ് ജാവ്ദേക്കർ ഫോണിൽ പോലും ബന്ധപ്പെട്ടില്ലെന്ന് വിവരം. സന്ദീപ് വാര്യർക്ക് മറുപടി നൽകേണ്ടെന്നാണ് നേതാക്കൾക്ക് നൽകിയ നിർദ്ദേശം. വിവാദ വിഷയങ്ങളിൽ പരസ്യ പ്രതികരണങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രനേതൃത്വം. ബിജെപി നേതൃത്വത്തോടുള്ള ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി […]
മറ്റത്തൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം
തൃശ്ശൂർ : മറ്റത്തൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം. മറ്റത്തൂർ മോനടിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി വിശാഖിൻ്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നാണ് സിപിഎം ആരോപിക്കുന്നത്. മൂന്നുപേരാണ് ആക്രമണ സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വീടിന്റെ ജനൽചില്ല് തകർത്ത സംഘം […]
‘പ്രതിപക്ഷം പറഞ്ഞത് സത്യമെന്ന് തെളിഞ്ഞു, ജയരാജൻ ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടി’; വി.ഡി സതീശൻ
എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ നീക്കിയതിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പ്രതിപക്ഷം പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിലെ സിപിഐഎം നേതാക്കൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ഉറപ്പായിരിക്കുന്നു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജയരാജൻ ജാവദേക്കറെ കണ്ടത്. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ കേസ് ദുർബലപ്പെടുത്താനാണ് ജയരാജൻ ബിജെപി […]
Be the first to comment