ബംഗളൂരുവിൽ ബിയർ വിൽപ്പന കുത്തനെ കൂടി; ഈ വർഷം ഇതുവരെ 20% വർധന

filed pic

ബംഗളൂരു: വേനൽച്ചൂടിനൊപ്പം ബിയർ വിൽപ്പന ക്രമാതീതമായി ഉയർന്നു. ഈ വർഷം ഇതുവരെ ബീയർ വിൽപ്പന 20% വർധിച്ചതായി നാഷണൽ റസ്റ്ററന്‍റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ബംഗളൂരു ഘടകം തലവൻ ചേതൻ ഹെഗ്ഡേ പറഞ്ഞു. ഫെബ്രുവരിക്ക് ശേഷം മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെ വിൽപ്പനയാണ് നഗരത്തിലെ ബാറുകളിലുണ്ടായത്.

ചൂടു കൂടിയതോടെ പലരും വിദേശമദ്യത്തിനു പകരം ബീയർ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പും ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ മത്സരവുമുള്ള ദിവസങ്ങളിൽ ഉൾപ്പെടെ മദ്യ വിലയ്ക്ക് ഇളവു നൽകിയതും വിൽപ്പന കൂടാൻ കാരണമായെന്നാണ് വിലയിരുത്തൽ.

Be the first to comment

Leave a Reply

Your email address will not be published.


*