ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു. ജൂണ്‍ 16ന് നടത്തേണ്ട പരീക്ഷ രണ്ടു ദിവസം കഴിഞ്ഞ് ജൂണ്‍ 18ലേക്കാണ് മാറ്റിവെച്ചത്. ജൂണ്‍ 16ന് തന്നെയാണ് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ വരുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് രണ്ടു പരീക്ഷയും എഴുതാനുള്ള അവസരം ഒരുക്കുന്നതിൻ്റെ ഭാഗമായാണ് നെറ്റ് പരീക്ഷ രണ്ടുദിവസത്തേയ്ക്ക് നീട്ടിയത്.
ഉദ്യോഗാര്‍ഥികളില്‍ നിന്നുള്ള ഫീഡ്ബാക്ക് കണക്കിലെടുത്താണ് പരീക്ഷാ തീയതി നീട്ടിയതെന്ന് യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ പറഞ്ഞു. ഒഎംആര്‍ മോഡിലാണ് രാജ്യമൊട്ടാകെ യുജിസി നെറ്റ് പരീക്ഷ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്നത്. പരീക്ഷ മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് ഉടന്‍ വിജ്ഞാപനം ഇറക്കും.
പരീക്ഷയ്ക്ക് രണ്ടു പേപ്പറുകളാണ് ഉണ്ടാവുക. രണ്ടു പേപ്പറുകളിലും ഒബ്‌ജെക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇടവേള ഇല്ലാതെ രണ്ടു പേപ്പറിനുമായി മൂന്ന് മണിക്കൂറാണ് സമയം.
Be the first to comment