ഡ്രോൺ പറത്തൽ: എം.ജി.യിൽ പുതിയ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

കോട്ടയം: എം.ജി. സർവകലാശാലയിലെ സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിനു കീഴിലെ ഡോ. ആർ.സതീഷ് സെന്റർ ഫോർ റിമോട്ട് സെൻസിങ് ആൻഡ് ജി.ഐ.എസ്. ഏഷ്യാ സോഫ്റ്റ് ലാബിന്റെ സാങ്കേതിക സഹകരണത്തോടെ നടത്തുന്ന ഒരാഴ്ചത്തെ ഡ്രോൺ പറത്തൽ പരിശീലന കോഴ്സിലേക്ക് അപേക്ഷിക്കാം.

തിയറിയും പ്രായോഗിക പരിശീലനവും ഉൾപ്പെടുന്നതാണ് പരിശീലനം. ഡ്രോണുകൾ പറത്താൻ പഠിക്കുന്നതിനു പുറമേ അസംബ്ലിങ്, അറ്റകുറ്റപ്പണി എന്നിവയും ഡ്രോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും മനസ്സിലാക്കാനാകും. പരിശീലനം പൂർത്തീകരിക്കുന്നവർക്ക് അംഗീകൃത റിമോട്ട് പൈലറ്റ് ലൈസൻസ് ലഭിക്കും. പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*