ഭാര്യയുമായുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ജബല്‍പൂര്‍: ഭാര്യയുമായുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് അനുസരിച്ച് ഇതൊരു കുറ്റമല്ലെന്ന് ജസ്റ്റിസ് ജിഎസ് അലുവാലിയ പറഞ്ഞു. ഒപ്പം താമസിക്കുന്ന, നിയമപരമായി വിവാഹം കഴിച്ച ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായി കുറ്റമല്ലെന്ന് കോടതി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*