
കൊച്ചി: സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്നുപേരെ രക്ഷപ്പെടുത്തി. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രാവിലെയാണ് അപകടമുണ്ടായത്.
കെട്ടിടത്തിൻ്റെ പെയിന്റിങ് ജോലി പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പെയിന്റിങ്ങിനിടെ വലിയ ഗോവണി തകര്‍ന്നു വീഴുകയായിരുന്നു. തകര്‍ന്ന ഗോവണിക്കടിയില്‍ കുടുങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
Be the first to comment