കറുകച്ചാൽ: ടൗണിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം പതിവാകുന്നു. സന്ധ്യ കഴിഞ്ഞാൽ ടൗണിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം അസം സ്വദേശി നടത്തുന്ന ഹോട്ടലിൽ മദ്യപിച്ചെത്തിയ യുവാവ് ഹോട്ടൽ തല്ലിത്തകർത്തു. 4 മാസം മുൻപും മദ്യപിച്ചെത്തിയ യുവാവ് ഹോട്ടൽ അടിച്ചു തകർത്തിരുന്നു. മദ്യശാലകൾക്ക് സമീപം നടുറോഡിൽ തർക്കവും അതുമൂലം ഗതാഗതക്കുരുക്കും പതിവാണ്. ഇത് വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. രാത്രി കെട്ടിടങ്ങൾക്ക് പിന്നിൽ നിന്ന് മദ്യപിക്കുകയും സ്ഥാപനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന സംഭവങ്ങളും പതിവാണ്. പരസ്യ മദ്യപാനവും ബഹളവും പതിവായതോടെ വ്യാപാരികൾക്കും നഗരത്തിലെത്തുന്നവർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
Be the first to comment