ക്ഷേമ പെൻഷൻ അവകാശമാണ്, ഔദാര്യമല്ല: ഒഐഒപി മൂവ്മെന്റ് ജില്ലാ അടിസ്ഥാനത്തിൽ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു; ഇന്ന് കണ്ണൂരിൽ

കണ്ണൂർ: ക്ഷേമ പെൻഷൻ അവകാശമാണ്, ഔദാര്യമല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്ന നിരാഹാര സത്യാഗ്രഹം  കണ്ണൂർ ജില്ലാ കളക്ട്രേറ്റ് പടിക്കൽ ആരംഭിച്ചു. ഒ ഐ ഒ പി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ വെള്ളോടൻ സമരം ഉദ്ഘാടനം ചെയ്തു.

മുഹ്സിൻ കണ്ണൂർ, സംസ്ഥാന മെമ്പർ ഉണ്ണി ഇല്ലത്ത്, മലപ്പുറം ജില്ലാ പ്രസിഡന്റ് യൂസഫ് മമ്പാട്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് സുലൈമാൻ കുന്നത്ത്, കോഴിക്കോട് ജില്ലാ സെക്രട്ടറി സുരേന്ദ്രൻ ചങ്ങരോത്ത്,  അഡ്വ. ബെന്നി അബ്രഹാം കണ്ണൂർ, ഷിജിത്ത് കണ്ണൂർ, കോഴിക്കോട് മണ്ഡലം പ്രസിഡന്റ് ഷംസുദീൻ കെ സി,  കണ്ണൂർ മുൻ ട്രഷറർ കെ.വി.ഷെരീഫ്, ടോമി ഇരുട്ടി, രാമചന്ദ്രൻ നിലമ്പൂർ, അലി തൂവക്കൽ, ബഷീർ വയനാട് എന്നിവർ പങ്കെടുത്തു.

നിരവധി ആളുകളാണ് നിരാഹാര സത്യാഗ്രഹ സമരത്തിന് പിന്തുണ അറിയിച്ചെത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*