തിരുവനന്തപുരം: യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനവും കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് പദവിയും രാജിവെച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് രൂപികരിച്ച ശേഷം കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ സന്ദർശിച്ചു.
സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ സജി മഞ്ഞക്കടമ്പിലിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
സജിയുടെ NDA യിലേക്കുള്ള കടന്നുവരവ് പുതിയ ഒരു മാറ്റത്തിന് തുടക്കം ആകട്ടെ എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ പി – ഓ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ. വി. അരുൺ പ്രകാശ്, ആർ എൽ ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി രതീഷ് മുട്ടപ്പള്ളിയും ഒപ്പമുണ്ടായിരുന്നു.
തിരുവനന്തപുരം: സിഎഎ യുടെ പേരിൽ എൽഡിഎഫും യുഡിഎഫും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇരുകൂട്ടരും ജനങ്ങളെ കബളിപ്പിക്കുകയാണ്. ആരുടേയും പൗരത്വം എടുത്ത് കളയാൻ വേണ്ടിയല്ല പൗരത്വ നിയമ ഭേദഗതി. നാല് വോട്ട് കിട്ടാൻ എൽഡിഎഫും യുഡിഎഫും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പിണറായി വിജയനും […]
ന്യൂഡൽഹി: എൻഡിഎ സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഘടക കക്ഷികളുടെ മന്ത്രി സ്ഥാനത്തിൽ ഇതുവരെ തീരുമാനമായില്ല. ജെഡിയു, ടിഡിപി എന്നീ പാർട്ടികളുമായാണ് ധാരണയിലെത്താനാകാത്തത്. ഓരോ ക്യാബിനറ്റ് പദവി വീതം നൽകാമെന്നാണ് ബിജെപിയുടെ നിലപാട്. രണ്ട് ക്യാബിനറ്റ് പദവിയാണ് ടിഡിപി ആവശ്യപ്പെടുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ അമിത് […]
പാലക്കാട്: കൊടകര വിഷയത്തിൽ ശോഭ സുരേന്ദ്രനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മാധ്യമങ്ങളുടെ റേറ്റിങ്ങിന് വേണ്ടി ബിജെപി നേതാക്കളെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്ന സമീപനം ശരിയല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ഈ വിഷയത്തിൽ ശോഭാ സുരേന്ദ്രനെ അനാവശ്യമായി വലിച്ചിടുകയാണെന്നും ഇപ്പോൾ ഉയർന്നുവന്ന എല്ലാ പ്രശ്നങ്ങളും എൽഡിഎഫും യുഡിഎഫും […]
Be the first to comment