
വൈക്കം: വേനൽമഴയും കാറ്റും വൈക്കം, കടുത്തുരുത്തി മേഖലയിൽ വൻ നാശം വിതച്ചു. വീടുകൾ തകർന്നതിനൊപ്പം പലയിടത്തും വൈദ്യുതി ബന്ധങ്ങളും തകരാറിലായി. മരങ്ങൾ വീണ് വൈക്കം നഗരത്തിൽ മാത്രം 52 പോസ്റ്റുകൾ തകർന്നു. നാലു ട്രാൻസ്ഫോർമറുകൾ തകരാറിലായി. 75 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
നൂറുകണക്കിന് മരങ്ങളാണ് വൈക്കത്തിന്റെ വിവിധ ഭാഗങ്ങളിൽ കാറ്റിൽ ഒടിഞ്ഞു വീണത്. ചെമ്പ് ഇലക്ട്രിക്കൽ സെക്ഷനിൽ വീടുകളിലേയ്ക്കും സ്ഥാപനങ്ങളിലേയ്ക്കും വൈദ്യുതി എത്തിക്കുന്ന 20പോസ്റ്റുകളും 11 കെ വി ലൈനിലെ അഞ്ചു പോസ്റ്റുകളും തകർന്നിരുന്നു. മരം വൈദ്യുതി ലൈനിൽ വീണ് 20ഓളം സ്ഥലങ്ങളിൽ വൈദ്യുതി തടസപ്പെട്ടിരുന്നു.
നഗരസഭയുടെ 26 വാർഡുകളിലെ 1500 കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിക്കായി അയ്യർ കുളങ്ങരയിലെ വാട്ടർ അതോറിറ്റിയുടെ വളപ്പിൽ സൂക്ഷിച്ചിരുന്ന പൈപ്പുകൾ പൊട്ടി നശിച്ചു. 3000 മീറ്ററോളം പൈപ്പാണ് വാകമരം കടപുഴകി വീണ് നശിച്ചത്.
Be the first to comment