രണ്ട് ദിവസത്തിനകം പോലീസ് സ്റ്റേഷനിൽ ഹാജരാകണം; കെ എസ് ഹരിഹരന് നോട്ടീസ്

വടകര: ആര്‍എംപി നേതാവ് കെ എസ് ഹരിഹരന് നോട്ടീസ്. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയേയും നടി മഞ്ജുവാര്യരെയും അധിക്ഷേപിച്ച സംഭവത്തിലാണ് പോലീസ് നോട്ടീസയച്ചത്. രണ്ട് ദിവസത്തിനകം വടകര പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസിൽ പറയുന്നത്.

വടകരയിൽ സിപിഐഎം വർഗീയതക്കെതിരെയെന്ന പേരില്‍ യുഡിഎഫ് – ആർഎംപി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ പരാമർശം. ‘ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാകും’; എന്നായിരുന്നു ഹരിഹരന്റെ പരാമർശം.

സംഭവത്തിൽ കെ കെ ശൈലജയോടും നടി മഞ്ജു വാര്യരോടും മാപ്പ് പറയുന്നതായി കെ എസ് ഹരിഹരൻ റിപ്പോർട്ടർ ടിവിയിലെ ഡിബേറ്റ് വിത്ത് അരുൺ കുമാറിൽ അറിയിച്ചിരുന്നു. തനിക്ക് സംഭവിച്ചത് രാഷ്ട്രീയ പിഴവാണ്. അനവസരത്തിലുള്ള തെറ്റായ പ്രയോഗമാണ്. ബോധപൂർവ്വം ഉദ്ദേശിച്ചതല്ലെന്നും പൂർണമായ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ മാപ്പ് പറയുന്നുവെന്നും കെ എസ് ഹരിഹരൻ വ്യക്തമാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*