ദേശീയപാതയിലെ 5 പാലങ്ങളുടെ നിർമാണ തകരാ‌ർ പരിശോധിക്കും

പറവൂർ: നാഷണൽ ഹൈവേ 66ൽ നിർമാണത്തിലിരിക്കുന്ന പറവൂർ പാലത്തിന് ഉയരം കുറവാണെന്ന പരാതിയെ തുടർന്ന് ഈ പാലം ഉൾപ്പെടെ മേജർ ഇറിഗേഷൻ വകുപ്പിന്‍റെ കീഴിലുള്ള അഞ്ചു പാലങ്ങളിൽ അധികൃതർ പരിശോധന നടത്തുന്നു. ജില്ലാ കലക്റ്റർ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥതല യോഗത്തിന്‍റെ തീരുമാനമനുസരിച്ചാണ് നടപടി. പാലം നിർമാണത്തെക്കുറിച്ച് പരാതി ഉയർന്നതിനെ തുടർന്ന് പ്രവർത്തികൾ അടിയന്തിരമായി നിർത്തിവച്ചിരുന്നു.

വെള്ളിയാഴ്ച രാവിലെ മൂത്തകുന്നം ഭാഗത്താണ് പരിശോധന ആരംഭിച്ചത്. പറവൂർ നിയോജകമണ്ഡലത്തിലെ മൂത്തകുന്നം മുതൽ വരാപ്പുഴ വരെയുള്ളഭാഗത്ത് വലിയ പാലങ്ങളും ചെറിയ പാലങ്ങളും ഉൾപ്പെടെ 15 പാലങ്ങളാണുള്ളത്. ഇതിൽ 10 ചെറിയ പാലങ്ങൾ മൈനർ ഇറിഗേഷൻ വകുപ്പിന്‍റെ കീഴിലും 5 വലിയ പാലങ്ങൾ മേജർ ഇറിഗേഷൻ വകുപ്പിന്‍റെ കീഴിലുമാണ്. ഇതിൽ മേജർ ഇറിഗേഷൻ വകുപ്പിന്‍റെ കീഴിലുള്ള 5 പാലങ്ങളാണ് പരിശോധിക്കുന്നത്.

നാഷണൽ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥര്യം തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരും കാരാർ കമ്പനിക്കാരും ഇതിൽ പങ്കെടുക്കും. നാഷണൽ ഹൈവ 66 കടന്നുപോകുന്ന ഭാഗത്തെ ജനപ്രതിനിധികൾക്ക് അവർക്കുള്ള ആശങ്ക പരിശോധന സമയത്ത് അറിയിക്കാം. കുര്യാപ്പിള്ളിയിലെ 2 പാലങ്ങൾ, പറവൂർ പാലം ചെറിയപ്പിള്ളി പാലം, വരാപ്പുഴ പുത്തൻ പള്ളി അടിച്ചിലി കടവ് പാലങ്ങളാണ് വെള്ളിയാഴ്ച പരിശോധിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*