ഐഫോണ്‍ 16 സീരീസ് : പുതിയ കളറുകളിലും ബാറ്ററിയിലും

ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് വിപണിയിലെത്താന്‍ മാസങ്ങള്‍ മാത്രമാണ് ബാക്കി. ഇതിനോടകം തന്നെ 16 സീരീസിന്റെ ഫീച്ചറുകള്‍ സംബന്ധിച്ച് റിപ്പോർട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സീരീസില്‍ പുതിയ രണ്ട് കളറുകള്‍ കൂടി ലഭ്യമാകുമെന്നാണ് ആപ്പിള്‍ അനലിസ്റ്റായ മിങ് ചി കുവോ പറയുന്നത്. ബ്ലാക്ക്, വൈറ്റ്, സില്‍വർ, ഗ്രെ, നാച്ചുറല്‍ ടൈറ്റാനിയം എന്നീ കളറുകളിലായിരിക്കും 16 പ്രോ- പ്രോ മാക്സ് സീരീസ് എത്തുക എന്നാണ് കുവോ സമൂഹമാധ്യമമായ എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്. അതേസമയം, ഐഫോണ്‍ 16- 16 പ്ലസ് എന്നിവ കറുപ്പ്, പച്ച, പിങ്ക്, നീല, വെള്ള എന്നീ നിറങ്ങളിലായിരിക്കുമെന്നും കുവോ പറയുന്നു.

നിലവില്‍ ഐഫോണില്‍ ലഭ്യമായിട്ടുള്ള കളറുകള്‍ പുതിയ പേരില്‍ അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. നിലവിലുള്ള വൈറ്റ് കളർ ഇനിമുതല്‍ സ്റ്റാർലൈറ്റ് എന്നായിരിക്കും അറിയപ്പെടുകയെന്നും കുവോ വ്യക്തമാക്കി. ഐഫോണ്‍ 16 പ്രോ മാക്സില്‍ പുതിയ ബാറ്ററിയായിരിക്കും ആപ്പിള്‍ ഉപയോഗിക്കുകയെന്ന് കുവോ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ഐഫോണിന് ബാറ്ററി ലൈഫ് കുറവാണെന്ന വിമർശനങ്ങള്‍ക്ക് പരിഹാരം കാണാന്‍ പുതിയ ബാറ്ററിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ അലുമിനിയം കേസിങ്ങാണ് ബാറ്ററിക്കായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇനിമുതല്‍ സ്റ്റെയിന്‍ലെസ് സ്റ്റീലായിരിക്കും പകരം ഉപയോഗിക്കുകയെന്നും കുവോ അവകാശപ്പെടുന്നു. ബാറ്ററിയുടെ ഊർജ സാന്ദ്രതയും ഇതോടെ വർധിക്കും. എന്നാല്‍ താപനില കുറയ്ക്കുന്നതില്‍ അലുമിനിയത്തിന്റെ അത്രയും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഫലപ്രദമല്ലെങ്കിലും കൂടുതല്‍ സംരക്ഷണം നല്‍കും. ഇത് ഫോണ്‍ ദീർഘനാള്‍ നിലനില്‍ക്കുന്നതിന് സഹായിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*