ഇന്ത്യാ മുന്നണി അധികാരത്തില്‍ വരാൻ പ്രാര്‍ത്ഥിക്കുന്നതായി ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് ലത്തീൻ സഭ ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ. ചങ്ങനാശ്ശേരി അതിരൂപതാ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ഇന്ത്യാ മുന്നണിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞത്.

തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടമാണ് ഇന്ന് നടക്കുന്നത്, അത്ഭുതങ്ങള്‍ സംഭവിക്കട്ടെ, ഇന്ത്യാ മുന്നണി അധികാരത്തില്‍ വരട്ടെയെന്ന് ഞാനും നിങ്ങളോടൊപ്പം ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു എന്നാണ് ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ നെറ്റോ പ്രസംഗത്തിനിടെ പറഞ്ഞത്. 

നേരത്തെ പൗരത്വനിയമ ഭേദഗതിയിലും ഇദ്ദേഹം വ്യക്തമായ നിലപാട് അറിയിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയില്‍ സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കാൻ കഴിയണമെന്നാണ് അദ്ദേഹം പ്രസംഗത്തിനിടെ പ്രതിപാദിച്ചിരുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*