
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാറിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. അജയ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. മറ്റുള്ളവർക്കായി തിരച്ചില്‍ ഊർജ്ജിതമാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഈ മാസം 17 ന് പ്രചാരണത്തിനിടെയാണ് നോർത്ത് ഈസ്റ്റ് ഡല്‍ഹി കോൺഗ്രസ് സ്ഥാനാർത്ഥിയായ കനയ്യയെ ആക്രമിച്ചത്.
ആംആദ്മി പാര്‍ട്ടി ഓഫീസിനടുത്ത് വെച്ചായിരുന്നു സംഭവം. ആപ് കൗണ്‍സിലര്‍ക്കും പരിക്കേറ്റിരുന്നു. ആപ് കൗണ്‍സിലറുമായി യോഗം നടത്തി പുറത്തേക്ക് വന്ന കനയ്യ കുമാറിനെ ചിലര്‍ വന്ന് മാല ചാര്‍ത്തുകയായിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്.
Be the first to comment