ന്യൂഡല്‍ഹി: 49 കാരിയുടെ ഇടുപ്പിന്റെ പേശികളില്‍ മൂന്ന് വര്‍ഷമായി തറഞ്ഞിരുന്ന സൂചി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തയ്യലിനിടെയാണ് സൂചി ഇടുപ്പില്‍ തറഞ്ഞ് കയറിയത്. സൂചി തറഞ്ഞ് കയറിയത് അറിയാതിരുന്ന രംഭാ ദേവിക്ക് സ്ഥിരമായി ഇടുപ്പ് വേദനയുണ്ടായിരുന്നു. വേദന വര്‍ഷം കഴിയുന്തോറും അസഹനീയമാവുകയും തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനകളെത്തുടര്‍ന്നാണ് സൂചി കണ്ടെത്തിയത്.
തയ്യലിനിടെ ഓര്‍മിക്കാതെ കട്ടിലില്‍ സൂചി വെച്ച് മറന്നു. മറ്റെന്തോ എടുക്കാന്‍ വേണ്ടി എഴുന്നേറ്റപ്പോള്‍ കാല്‍ വഴുതി കട്ടിലിലേക്ക് വീണു. നല്ല വേദനയുണ്ടായെങ്കിലും സൂചി കുത്തിക്കയറിയതാണെന്ന് മനസിലായില്ല. ഒടിഞ്ഞ ബാക്കി ഭാഗം കട്ടിലില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. സൂചിയുടെ ബാക്കി ഭാഗം റൂമിലാണെന്ന് കരുതി നോക്കിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം, വേദനയുണ്ടായത് വീണതിന്റേതാണെന്നാണ് കരുതിയത്. നാളുകള്‍ കഴിയുമ്പോഴേക്കും വേദന അസഹനീയമായി വര്‍ധിച്ചു വന്നു. ഇതേത്തുടര്‍ന്നാണ് ഡോക്ടറെ കാണിക്കാന്‍ തീരുമാനിച്ചത്. എക്‌സ് റേ എടുത്തപ്പോഴാണ് ഇടുപ്പില്‍ സൂചി കുടുങ്ങിയത് കണ്ടത്.
പിന്നീട് ശസ്ത്രക്രിയ ചെയ്യാന്‍ നോക്കുമ്പോള്‍ പല ഡോക്ടര്‍മാരും തയ്യാറായില്ല. ശസ്ത്രക്രിയ അതിസങ്കീര്‍ണമാകുമെന്നതിനാലാണ് ഡോക്ടര്‍മാര്‍ നിരസിക്കാന്‍ കാരണം. ശസ്ത്രക്രിയ വിജയകരമാണെന്നും രംഭാ ദേവി സുഖമായിരിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Be the first to comment