ഏതൊരു ബിസിനസ്സും വിപുലീകരിക്കുന്നതില്‍ മാര്‍ക്കറ്റിങ് നിര്‍ണായകമാണ്. മാര്‍ക്കറ്റിങ്ങിനെക്കുറിച്ചുള്ള പഠനം, ടാര്‍ഗെറ്റ് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുക, അതത് ബിസിനസ്സ് നല്‍കുന്ന ഉല്‍പ്പന്നമോ സേവനമോ ചരക്കുകളോ അവര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ക്രിയാത്മകമായ മാര്‍ഗങ്ങളിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുക തുടങ്ങിയവയെല്ലാം മാര്‍ക്കറ്റിംഗില്‍ ഉള്‍പ്പെടുന്നു. ബിസിനസ്സിൽ ലാഭം നേടുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ മാര്‍ക്കറ്റിംഗ് വളരെ നിര്‍ണായകമാണ്.
മാര്‍ക്കറ്റിംഗ് പ്രൊഫഷണലുകള്‍ അവരുടെ രീതികള്‍ നിരന്തരം അപ്ഡേറ്റ് ചെയ്യുകയും വിപണിയെ മനസ്സിലാക്കുന്നതിനും വില്‍പ്പന മെച്ചപ്പെടുത്തുന്നതിനുമുള്ള സമീപനത്തില്‍ കൂടുതല്‍ സര്‍ഗ്ഗാത്മകത പുലര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. ലോക മാര്‍ക്കറ്റിങ് ദിനം വിപണനത്തെയും ലോകത്ത് അത് വഹിക്കുന്ന പങ്കിനെയും അനുസ്മരിക്കാനായാണ് സമർപ്പിക്കപ്പെടുന്നത്. യൂറോപ്പിലെ മാര്‍ക്കറ്റിംഗ് വ്യവസായത്തെയും ഈ മേഖലയുമായി ബന്ധപ്പെട്ട പ്രൊഫഷണലുകളെയും പ്രതിനിധീകരിക്കുന്ന അസോസിയേഷനാണ് യൂറോപ്യന്‍ മാര്‍ക്കറ്റിംഗ് കോണ്‍ഫെഡറേഷന്‍.
2023ലാണ് യൂറോപ്യന്‍ മാര്‍ക്കറ്റിംഗ് കോണ്‍ഫെഡറേഷന്‍ എല്ലാ വര്‍ഷവും മെയ് 27 ന് ലോക മാര്‍ക്കറ്റിങ് ദിനം ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ചത്. ആധുനിക മാര്‍ക്കറ്റിങ്ങിൻ്റെ പിതാവായ ഫിലിപ്പ് കോട്‌ലറുടെ ജന്മദിനമാണ് മെയ് 27. 1931-ലാണ് മെയ് 27നാണ് ഫിലിപ്പ് കോട്‌ലര്‍ ജനിച്ചത്. സമൂഹത്തില്‍ മാര്‍ക്കറ്റിങ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ഉപഭോക്താക്കളുടെ ഉപഭോഗ രീതികള്‍ രൂപപ്പെടുത്തുന്നതിന് അത് എങ്ങനെ സഹായിക്കുമെന്നും മനസ്സിലാക്കുന്നതിനുള്ള ഒരു സുപ്രധാന ദിനമാണ് ലോക മാര്‍ക്കറ്റിങ് ദിനം.
നൂതനത്വം വര്‍ദ്ധിപ്പിക്കുന്നതിനും ബിസിനസിനെ കുറിച്ചുള്ള ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. മാര്‍ക്കറ്റിങ് പ്രൊഫഷണലുകൾക്ക് ലോക മാര്‍ക്കറ്റിങ് ദിനം ആഘോഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ചെയ്യുന്ന ജോലിക്ക് നന്ദി പറയുകയുക എന്നതാണ്. വിപണിയില്‍ പ്രസക്തമായി തുടരുന്നതിന് അവര്‍ സര്‍ഗ്ഗാത്മകതയോടെ അവരുടെ രീതികള്‍ എങ്ങനെ നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നു എന്ന് മനസ്സിലാക്കാനുള്ള അവസരമായും ഈ ദിനം മാറുമെന്നാണ് കരുതപ്പെടുന്നത്.
Be the first to comment