പീരുമേട് നിയമസഭാ കേസിൽ സിപിഐ എംഎൽഎ വാഴൂർ സോമന് ആശ്വാസം

ഇടുക്കി: പീരുമേട് നിയമസഭാ കേസിൽ സിപിഐ എംഎൽഎ വാഴൂർ സോമന് ആശ്വാസം. വാഴൂര്‍ സോമന്റെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി സിറിയക് തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വസ്തുതകള്‍ മറച്ചുവെച്ചാണ് വാഴൂര്‍ സോമന്റെ സത്യവാങ്മൂലം എന്നാണ് തിരഞ്ഞെടുപ്പ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം. ജസ്റ്റിസ് മേരി തോമസിന്റെ സിം​ഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്.

ഇന്ന് വിരമിക്കാനിരിക്കെയാണ് മേരി തോമസ് വിധി പ്രസ്താവിച്ചത്. 97 വോട്ടിനാണ് വാഴൂർ സോമൻ പീരുമേട്ടിൽ നിന്ന് ജയിച്ചത്. സിപിഐയുടെ ബിജിമോൾ മത്സരിച്ച് ജയിച്ചിരുന്ന മണ്ഡലമാണ് പീരുമേട്. വാഴൂര്‍ സോമനെ വിജയിയായി പ്രഖ്യാപിച്ച റിട്ടേണിംഗ് ഓഫീസറുടെ നടപടി നിയമ വിരുദ്ധമാണെന്നും ഹർജിയിൽ ആക്ഷേപം ഉന്നയിച്ചിരുന്നു. വാഴൂര്‍ സോമനെ വിജയിയായി പ്രഖ്യാപിച്ച നടപടി റദ്ദാക്കണം, അപൂര്‍ണ്ണമായ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ച നടപടി ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണെന്നും പരാതിയുണ്ട്.

സംസ്ഥാന വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാനായിരിക്കെയാണ് വാഴൂര്‍ സോമന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. ഇത് ഇരട്ട പദവിയുടെ പരിധിയില്‍ വരുമെന്നുമായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി കോടതിയിൽ വാദിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*