തിരുവനന്തപുരം : റേഷൻ വിതരണത്തിൽ നിന്ന് ഐടി മിഷനെ ഒഴിവാക്കാനുള്ള നീക്കത്തിൽ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. ഇന്ന് തുടങ്ങാനിരുന്ന കേന്ദ്ര ഏജൻസിയുടെ ട്രയൽ റൺ മാറ്റിവെച്ചു. കേന്ദ്ര ഏജൻസിയെ കൊണ്ടുവരുമെന്നതിൽ നയപരമായ തീരുമാനം വേണമെന്നാണ് വിലയിരുത്തൽ.
റേഷൻ വിതരണത്തിൽ നിന്ന് ഐടി മിഷനെ ഒഴിവാക്കാനുള്ള നീക്കം ചർച്ചയായതോടെയാണ് ഫയൽ മുഖ്യമന്ത്രിക്ക് വിടാനുള്ള തീരുമാനമായത്. കേന്ദ്ര ഏജൻസിയായ എൻഐസിയെ ആണ് സർക്കാർ ട്രയൽ റണ്ണിന് ക്ഷണിച്ചത്. ട്രയൽ റൺ തുടങ്ങുമെന്ന് സിവിൽ സപ്ലൈസ് കമ്മീഷണറും സ്ഥിരീകരിച്ചിരുന്നു.
Be the first to comment