
ന്യൂയോർക്ക്: ഇന്ത്യൻ വംശജ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്രയാകുമായിരുന്ന, നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാർലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. പേടകം ബഹിരാകാശത്തേക്കു കുതിക്കാൻ മൂന്നു മിനിറ്റും 51 സെക്കൻഡും മാത്രം ശേഷിക്കെയാണ് വിക്ഷേപണം മാറ്റിവച്ചത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് രാത്രി 10 നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്.
മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ പരീക്ഷണയാത്രയാണിത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. സുനിത വില്യംസും നാസയുടെ ബുഷ് വിൽമോറുമായിരുന്നു സ്റ്റാർലൈനറിലെ ബഹിരാകാശ സഞ്ചാരികൾ. നാസയുടെ കൊമേഴ്സ്യൽ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാർലൈനർ വിക്ഷേപണം. നിലവിൽ 322 ദിവസം സുനിത വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്.
Be the first to comment