
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതിനോ, അമിത വേഗത്തിൽ വാഹനമോടിച്ചതിനോ ഒരിക്കലെങ്കിലും ശിക്ഷിക്കപ്പെട്ടവരെ സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരാക്കരുതെന്ന് ഗതാഗതവകുപ്പിന്റെ സർക്കുലർ. ചുവപ്പ് സിഗ്നൽ മറികടക്കുക, ലെയിൻ മര്യാദ പാലിക്കാതിക്കുക,അംഗീകൃതമല്ലാത്ത വ്യക്തിയെക്കൊണ്ട് വാഹനമോടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വർഷത്തിൽ രണ്ടു പ്രാവിശ്യത്തിൽ കൂടുതൽ ശിക്ഷിക്കപ്പെട്ടവരെയും ഡ്രൈവറായി നിയോഗിക്കരുതെന്ന് പുതുക്കിയ നിർദേശങ്ങളിൽ പറയുന്നു.
സ്കൂൾ വാഹനമോടിക്കുന്നവർ വെള്ള നിറത്തിലുള്ള ഷർട്ടും കറുത്ത നിറത്തിലുള്ള പാന്റും തിരിച്ചറിയൽ കാർഡും നിർബന്ധമായി ധരിക്കണം. കുട്ടികളെ കൊണ്ടുപോകുന്ന മറ്റ് പബ്ലിക് സർവീസ് വാഹനത്തിൽ ഡ്രൈവർ കാക്കി യൂണിഫോം ധരിക്കണം. സ്കൂൾ വാഹനം ഓടിക്കുന്നവർക്ക് ഓടിക്കുന്ന വാഹനമേതാണോ ആ വാഹനം ഓടിച്ച് 10 വർഷത്തെ പരിചയം വേണം.
സ്കൂൾ വാഹനങ്ങളിൽ പരാമവധി വേഗം 50 കിലോമീറ്ററായി നിജപ്പെടുത്തി സ്പീഡ് ഗവർണർ സ്ഥാപിക്കണം. വാഹനം എവിടെയാണെന്ന് തിരിച്ചറിയാനുള്ള ഉപകരണം സ്ഥാപിച്ച് സുരക്ഷാ മിത്ര സോഫ്റ്റുവെയറുമായി ബന്ധപ്പെടുത്തണം. കുട്ടികളെ ബസിൽ നിർത്തി യാത്ര ചെയ്യിക്കരുത്.
Be the first to comment