കൽപ്പറ്റ: വയനാട്ടിൽ റാഗിങ്ങിൻ്റെ പേരിൽ വിദ്യാർഥിക്ക് ക്രൂരമർദനം. ബത്തേരി മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥ(15)നാണ് പരിക്കേറ്റത്. മർദ്ദനത്തിനിടെ കത്രിക കൊണ്ട് കുത്തി. മുഖത്ത് രണ്ട് ഭാഗങ്ങളിലും നെഞ്ചിലും കുത്തേറ്റിട്ടുണ്ട്. ചെവിക്കും സാരമായ പരിക്കുണ്ട്. പരിചയപ്പെടാനെന്ന് പറഞ്ഞാണ് ക്ലാസിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയതെന്ന് വിദ്യാർഥി പറയുന്നു. ബത്തേരി പോലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.
Related Articles
തകർന്നടിഞ്ഞ് പുഞ്ചിരിമട്ടം; മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല; തിരച്ചിൽ ദുഷ്കരം
വയനാട് ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് വൻ നാശം. ഇതുവരെ പ്രദേശത്ത് മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല. തിരച്ചിലിനായി ഇവിടേക്ക് യന്ത്രങ്ങൾ എത്തിക്കാനായിട്ടില്ല. വലിയ പാറകളും ചെളിയും കൊണ്ട് പ്രദേശം നിറഞ്ഞിരിക്കുകയാണ്. മേഖലയിലുണ്ടായ കെട്ടിടങ്ങൾ പൂർണമായി തകർന്നു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ തിരച്ചിൽ നടക്കുന്നത്. പുഞ്ചിരിമട്ടം ടോപ്പിൽ തെരച്ചിൽ അവസാനിപ്പിച്ചു. മണ്ണിടിച്ചിലിനെ […]
വയനാട്ടില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ വില്‍പ്പന നടത്താന്‍ ശ്രമം
കല്‍പ്പറ്റ : വയനാട്ടില്‍ പിഞ്ചു കുഞ്ഞിനെ വില്‍പ്പന നടത്താന്‍ ശ്രമം. വൈത്തിരി പോലീസ് സ്റ്റേഷന് പരിധിയിലെ പിണങ്ങോടാണ് സംഭവം. രണ്ടു മാസം പ്രായമായ കുഞ്ഞിനെയാണ് വില്ക്കാന് ശ്രമിച്ചത്. കുഞ്ഞിനെ വൈത്തിരി പോലീസ് രക്ഷപ്പെടുത്തി ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ കമ്മിറ്റിക്ക്(സിഡബ്ല്യുസി) കൈമാറി. കുഞ്ഞ് നിലവില്‍ സംരക്ഷണ കേന്ദ്രത്തിലാണ്.സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്താന്‍ അന്വേഷണം […]
ഉരുൾപൊട്ടൽ: സ്വന്തമായുള്ള 21 സെൻ്റ് സ്ഥലം സംഭാവനയായി നൽകി സാന്ദ്രയും കുടുംബവും
പാലാ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ഭവനരഹിതരായവർക്ക് സ്വന്തമായുള്ള 21 സെൻ്റ് സ്ഥലം സംഭാവനയായി നൽകി പാലാ വെള്ളഞ്ചൂർ സ്വദേശി സാന്ദ്രയും കുടുംബവും.ഡിഐഎഫ്ഐ നിർമിച്ചു നൽകുന്ന 25 വീടുകളുടെ ധനശേഖരണത്തിനിടെയാണ് സ്ഥലം വിട്ടുനൽകാൻ ഇവർ സന്നദ്ധത അറിയിച്ചത്. സാന്ദ്രയുടെ അമ്മ ബീന, അനുജത്തി സാനിയ എന്നിവരുടെ പേരിലുള്ള സ്ഥലമാണ് ഇത്. ഡിവൈഎഫ്ഐ […]
Be the first to comment