തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കമ്മ്യൂണിസ്റ്റുകാര്‍ സ്വയം വിമര്‍ശനം നടത്തുമെന്ന് ; ബിനോയ് വിശ്വം

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കമ്മ്യൂണിസ്റ്റുകാര്‍ സ്വയം വിമര്‍ശനം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ സി പിഐക്കും സിപിഐഎമ്മിനും സംയുക്ത സമിതി ഉണ്ടാകില്ല. തിരഞ്ഞെടുപ്പില്‍ തൃശൂര്‍ നല്‍കിയത് വലിയ പാഠമാണ്. തിരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടുണ്ട്.

പെന്‍ഷന്‍ വിതരണം മുടങ്ങിയതും സപ്ലൈക്കോ വിഷയങ്ങളും ബാധിച്ചു എന്നാണ് വിലയിരുത്തല്‍. വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടായാല്‍ പ്രതീക്ഷയോടെ തന്നെ മത്സര രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിക്ക് ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. മുന്നണിയുടെ പരാജയത്തില്‍ സിപിഐഎം നേതാക്കളില്‍ നിന്നും സമൂഹ മാധ്യമങ്ങളില്‍ നിന്നും സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് ബിനോയ് വിശ്വം രംഗത്തെത്തിയത്. സിപിഐ സ്ഥാനാര്‍ഥികളായ വി എസ് സുനില്‍ കുമാര്‍ തൃശ്ശൂരിലും ആനി ഡി രാജ വയനാടും പരാജയപ്പെടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*