നസ്രിയ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം ‘സൂക്ഷ്മദർശിനി’യുടെ ചിത്രീകരണ വിഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ബേസിലിന്റെ മകൾ ഹോപ്പിനെ എടുത്തുനിൽക്കുന്ന നസ്രിയയെ വീഡിയോയിൽ കാണാം. സ്വിച്ച് ഓൺ ചടങ്ങിന് നടൻ ഫഹദ് ഫാസിലും എത്തിയിരുന്നു. ട്രാൻസ് എന്ന ചിത്രത്തിലാണ് മലയാളത്തിൽ നസ്രിയ അവസാനമായി അഭിനയിച്ചത്. മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ കാമിയോ വേഷത്തിൽ നസ്രിയ എത്തിയിരുന്നു. ബേസിൽ ജോസഫിനെ നായകനാക്കി എം സി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധാർഥ് ഭരതനും ഒരു പ്രധാന വേഷത്തിലെത്തുന്നു.
നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന മലയാള സിനിമയാണിത്. ചിത്രത്തിന്റെ ഷൂട്ടിങ് കോലഞ്ചേരിയിൽ പുരോഗമിക്കുകയാണ്. ഹാപ്പി അവേഴ്സിന്റെ ബാനറിൽ സമീർ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിർമിക്കുന്നത്. എവിഎ പ്രൊഡക്ഷൻസും നിർമാണത്തിൽ പങ്കാളിയാണ്. സംവിധായകൻ എം സി ജിതിൻ, അതുൽ രാമചന്ദ്രൻ എന്നിവരുടെ കഥയ്ക്ക് എം സി ജിതിൻ, അതുൽ രാമചന്ദ്രൻ, ലിബിൻ ടി ബി എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു. സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.2018ൽ നോൺസെൻസ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ജിതിന്റെ രണ്ടാമത്തെ സിനിമയാണിത്.
സമീർ താഹീർ, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ദീപക് പറമ്പോൽ, മെറിൻ ഫിൽപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, കോട്ടയം രമേഷ്, ഗോപൻ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാർ, ജയ കുറുപ്പ്, മുസ്കാൻ ബിസാരിയ, അഭർണ റാം, അഭിരാം പൊതുവാൾ, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിർസ ഫാത്തിയ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
Be the first to comment