
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. തൊട്ടടുത്ത സീറ്റിൽ ഇരുന്ന് യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ഇടുക്കി തൊടുപുഴ പുത്തൻപുരക്കൽ ഫൈസലിനെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.
ഇന്നലെ അർദ്ധ രാത്രിയോടെയായിരുന്നു സംഭവം. ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്ന കുന്ദമംഗലം സ്വദേശിനിയായ 21കാരിയാണ് പരാതി നൽകിയിരിക്കുന്നത്. യുവതിയോടൊപ്പം ബെംഗളൂരുവിൽ നിന്ന് കയറിയ ഫൈസൽ നിരന്തരമായി ബുദ്ധിമുട്ടിക്കുകയും സ്വകാര്യ ഭാഗത്തടക്കം സ്പർശിക്കുകയും ചെയ്തതിനെ തുടർന്ന് ബസ് കണ്ടക്ടറോട് യുവതി പരാതി പറയുകയായിരുന്നു. തുടർന്ന് കണ്ടക്ടറുടെയും ഡ്രൈവറുടെയും സഹായത്തോടെ താമരശ്ശേരി പോലീസിൽ അറിയിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
Be the first to comment