ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കം: പോലീസിനെ സ്വതന്ത്രമായി വിടണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. വിധി നടപ്പാക്കുന്നത് തടയുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കണമെന്നും ഇക്കാര്യം അധിക സത്യവാങ്മൂലമായി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. പോലീസിനെ സ്വതന്ത്രമായി വിടണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി വ്യക്തമാക്കി.

കോടതി വിധി നടപ്പാക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് എല്ലാവര്‍ക്കുമറിയാം. പോലീസിനെ എന്തിനാണ് സ്ഥലത്തുനിന്ന് പിന്‍വലിക്കുന്നതെന്നും പോലീസ് നടപടി സ്ഥലത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ സാന്നിധ്യമെന്തിനാണെന്നും കോടതി ചോദിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ അഭിഭാഷകനോടായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. രണ്ട് വിഭാഗങ്ങളുടെയും സാന്നിധ്യമുണ്ടാകുമ്പോഴാണ് തര്‍ക്ക സാധ്യതയെന്നും ഹൈക്കോടതി പറഞ്ഞു. വിധി നടപ്പിലാക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ പിന്നെ ആർക്കാണ് സാധിക്കുകയെന്നും വിധി നടപ്പാക്കാൻ കഴിയുന്നില്ലെന്നാണോ പറയുന്നതെന്നും സർക്കാരിനോട് കോടതി ചോദിച്ചു.

വിധി നടപ്പിലാക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചത്? സംസ്ഥാന സര്‍ക്കാരിന് വിധി നടപ്പിലാക്കാൻ കഴിയുന്നില്ലെങ്കിൽ ഭരണഘടനാ പ്രതിസന്ധിയാണെന്ന് പറയേണ്ടി വരും. സുപ്രീം കോടതി വിധിയാണ് നടപ്പിലാക്കാത്തതെന്ന് ഓര്‍ക്കണമെന്നും കോടതി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*