ഇടുക്കി: മൂന്നാർ ഭൂമി കയ്യേറ്റത്തില്‍ ഇടുക്കി ജില്ലാ കളക്ടറും ഡെപ്യൂട്ടി കളക്ടറും കോടതിയലക്ഷ്യം നടത്തിയെന്ന് അമിക്കസ് ക്യൂറി. സ്റ്റോപ്പ് മെമ്മോ ലംഘിച്ച് പണിത കെട്ടിടത്തിന് എന്‍ഒസി ആവശ്യമില്ലെന്ന് കളക്ടർ കത്ത് നൽകിയെന്നും കെട്ടിടം നിൽക്കുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കിയിരുന്നു എന്ന കാര്യം കത്തിൽ മറച്ചുവെച്ചുവെന്നും അമിക്കസ് ക്യൂറി പറഞ്ഞു. എന്‍ഒസി ഇല്ലാതെ കെട്ടിടം പണിയരുതെന്ന കോടതിവിധി നടപ്പാക്കാൻ വൈകി.
2010-ലെ കോടതിവിധി 2016-ൽ മാത്രമാണ് ദേവികുളം സബ് കളക്ടർ നടപ്പാക്കിയത്. അതിനാൽ കോടതിവിധി 2016 മുതൽ മാത്രമാണ് ബാധകമാവുക എന്ന് കളക്ടർ ഉത്തരവിറക്കിയത് കോടതിയലക്ഷ്യമാണ്. ഇരുവർക്കുമെതിരെ കോടതിയലക്ഷ്യനടപടി സ്വീകരിക്കണമെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ജില്ലാ കളക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
Be the first to comment