യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ റഫറിയോട് ദേഷ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ

ബെർലിൻ : യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ തുർക്കിക്കെതിരായ മത്സരത്തിനിടെ റഫറിയോട് ദേഷ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരത്തിന്റെ 27-ാം മിനിറ്റിലാണ് സംഭവം. ജോർജിയൻ ബോക്സിൽ ​കളിക്കവെ ക്രിസ്റ്റ്യാനോയുടെ ജഴ്സിയിൽ പിടിച്ച് എതിർടീം താരം വലിച്ചിരുന്നു. പിന്നാലെ താഴെ വീണ റൊണാൾഡോ പെനാൽറ്റി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ മത്സരം തുടരണമെന്നായിരുന്നു റഫറിയുടെ തീരുമാനം. ഇതിൽ പോർച്ചു​ഗീസ് നായകൻ പ്രകോപിതനായി.തന്റെ ഷർട്ടിൽ വലിച്ച് നിലത്തിട്ടെന്ന് താരം റഫറിയെ ചൂണ്ടിക്കാട്ടി. പിന്നാലെ കൺതുറന്ന് നോക്കണമെന്നും ആം​ഗ്യം കാണിച്ചു. എന്നാൽ താരത്തിന്റെ പ്രകോപനത്തിന് റഫറി മഞ്ഞക്കാർഡ് വിധിക്കുകയാണ് ചെയ്തത്. പിന്നാലെ മത്സരത്തിലും പോർച്ചുഗീസ് സംഘം പരാജയപ്പെട്ടു.

എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് ജോർജിയയുടെ വിജയം. ഇതാദ്യമായാണ് ജോർജിയ യൂറോകപ്പിന്റെ പ്രീക്വാർട്ടറിൽ കടക്കുന്നത്. മത്സരത്തിന്റെ 90-ാം സെക്കന്റിൽ ഖ്വിച്ച ക്വാററ്റ്‌സ്‌ഖേലിയയുടെ ഗോളിലാണ് ജോര്‍ജിയ ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ 57-ാം മിനിറ്റിൽ പെനാല്‍റ്റിയിലൂടെ മിക്കോട്ടഡ്‌സെയും ​ഗോൾ‌ നേടിയപ്പോൾ പോർച്ചു​ഗൽ സംഘം തോൽവിയിലേക്ക് നീങ്ങി. മത്സരത്തിലുടനീളം ഗംഭീരമായ സേവുകളുമായി കളം നിറഞ്ഞ ജോര്‍ജിയന്‍ ഗോള്‍ക്കീപ്പര്‍ മാമര്‍ദഷ്‌വിലിയും ഈ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*