
ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദം അടക്കമുള്ള വിവിധ വിഷയങ്ങളിൽ മോദിക്കെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. രാജ്യസഭയിലായിരുന്നു ഭരണ-പ്രതിപക്ഷ കക്ഷികളുടെ പോരിന് ഇടയാക്കിയ ഖർഗെയുടെ പ്രസംഗം.
ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദം അടക്കമുള്ള വിവിധ വിഷയങ്ങളിൽ മോദിക്കെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. രാജ്യസഭയിലായിരുന്നു ഭരണ-പ്രതിപക്ഷ കക്ഷികളുടെ പോരിന് ഇടയാക്കിയ ഖർഗെയുടെ പ്രസംഗം.
നെറ്റ്, നീറ്റ് എക്സാം വിവാദങ്ങളിൽ ബിജെപിക്കെതിരെ ഖർഗെ തുറന്നടിച്ചു. ‘നിരവധി ബിജെപി നേതാക്കളാണ് ക്രമക്കേടിൽ ആരോപണം നേരിട്ടത്. എന്നാൽ വിദ്യാഭ്യാസ മന്ത്രി ഇതിനെതിരെയെല്ലാം മൗനം പാലിച്ചു. പിന്നീട് പ്രതിപക്ഷം വിഷയം ഏറ്റെടുത്തപ്പോളാണ് മന്ത്രി ഉണരുന്നതും പ്രതികരിക്കൻ തയ്യാറായതും’; വിഷയത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഖർഗെ പറഞ്ഞു.
വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഖാർഗെ വിമർശിച്ചു. ‘ പ്രതിപക്ഷം എപ്പോഴും സാധാരണക്കാരെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പ്രധാനമന്ത്രി മൻ കി ബാത്തിൽ മാത്രമാണ് സംസാരിക്കുന്നത്. മണിപ്പൂർ ഒരു വർഷമായി കത്തിക്കൊണ്ടിരിക്കുന്നു, എന്നാൽ പ്രധാനമന്ത്രി അവിടെവരെ ഒന്ന് പോകാനെങ്കിലും തയ്യാറായോ?’; ഖർഗെ ചോദിച്ചു.
നേരത്തെ, ലോക്സഭാ നടപടികൾ ബഹിഷ്കരിച്ച് പാർലമെന്റിന് പുറത്ത് പ്രതിഷേധവുമായി ‘ഇൻഡ്യ’ സഖ്യം രംഗത്തെത്തിയിരുന്നു. കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
ഇന്നത്തെ ലോക്സഭ നടപടികൾ ആരംഭിച്ചതും നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാൽ വിഷയത്തിൽ അടിയന്തരപ്രമേയ ചർച്ച ആവശ്യപ്പെട്ടപ്പോൾ മാണിക്കം ടാഗോർ സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇവയ്ക്ക് അനുമതി ലഭിച്ചില്ല.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയില് പ്രസംഗിക്കും. എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മോദിയെത്തുന്നത്. മൂന്ന് മാസത്തിനിടെ നാലാം തവണയാണ് കേരള സന്ദർശനം. റബ്ബർ വിലയുമായി ബന്ധപ്പെട്ടു നിർണായക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. […]
ക്രൈസ്തവരോടുള്ള സംഘപരിവാര് സമീപനത്തില് അമര്ഷം പ്രകടിപ്പിച്ച് ഓര്ത്തഡോക്സ് സഭ തൃശൂര് ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോസ് മെലെത്തിയോസ്. ഡല്ഹിയില് മെത്രാന്മാരെ ആദരിക്കുകയും ഇവിടെ പുല്ക്കൂട് നശിപ്പിക്കുകയുമാണെന്ന് അദ്ദേഹം വിമര്ശിച്ചു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആഘോഷം ഉള്പ്പെടെ ചൂണ്ടിക്കാട്ടിയാണ് മെത്രാപ്പൊലീത്തയുടെ വിമര്ശനം. ഡല്ഹിയില് മെത്രാനാമാരെ ആദരിക്കുകയും പുല്ക്കൂട് വന്ദിക്കുകയും ചെയ്യുമ്പോള് ഇവിടെ പുല്ക്കൂട് […]
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്ച്ചകള്ക്ക് പ്രചാരം നല്കാന് യുവജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാജ്യത്ത് ഓരോ മാസവും തിരഞ്ഞെടുപ്പാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഏറെക്കാലം പാര്ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഒരുമിച്ചാണ് നടത്തിയിരുന്നത്. കാലക്രമേണ ആ രീതി തകിടംമറിഞ്ഞു. ഇപ്പോള് തുടര്ച്ചായിയ തിരഞ്ഞെടുപ്പുകള് നടക്കുമ്പോള് […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment