നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി

കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി ഭാഗത്ത് പേമലമുകളേൽ വീട്ടിൽ കൊച്ചച്ചു എന്ന് വിളിക്കുന്ന അനുജിത്ത്കുമാർ (22), രാമപുരം ഇടിയനാൽ നെല്ലിയാനിക്കുന്ന് ഭാഗത്ത് താന്നിക്കവയലിൽ വീട്ടിൽ അജിത്കുമാർ (23) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്.

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അനുജിത്ത്കുമാറിനെ ഒരു വർഷത്തേക്കും അജിത്ത്കുമാറിനെ ആറു മാസത്തേക്കുമാണ് നാടുകടത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*