കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 981 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത് എക്സൈസ്

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 981 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത് എക്സൈസ്. വെള്ളമുണ്ട സ്വദേശി ഇസ്മയിലില്‍ നിന്നാണ് ഒരു കിലോയോളം വരുന്ന എംഡിഎംഎ പിടിച്ചെടുത്തത്. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും എക്സൈസ് ഇന്റലിഡന്‍സ് വിഭാഗവും ചേര്‍ന്നാണ് റെയില്‍ സ്റ്റേഷനില്‍ പരിശോധന നടത്തിയത്. അതേസമയം കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്.

രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു റെയില്‍ സ്റ്റേഷനില്‍ പരിശോധന നടത്തിയത്. ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് 981 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെതിരെ മറ്റു കേസുകളൊന്നുമില്ല. പിടികൂടിയ എംഡിഎംഎ വലിയ അളവില്‍ ഉള്ളത് കൊണ്ട് ഒരു വലിയ കണ്ണി പിന്നിലുണ്ടെന്നാണ് എക്സൈസ് സംശയിക്കുന്നത്. അതുകൊണ്ട് തന്നെ സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ വിശദമായ ചോദ്യം ചെയ്യല്‍ നടന്ന് വരികയാണെന്ന് എക്സൈസ് അറിയിച്ചു.
ദില്ലിയില്‍ നിന്നും എത്തിച്ച എംഡിഎംഎ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നത്. കൊയിലാണ്ടി, വടകര തുടങ്ങിയ മേഖലയില്‍ എത്തിച്ച് വിതരണം നടത്താനായിരുന്നു പ്രതിയുടെ നീക്കം. യുവാക്കളെയും വിദ്യാര്‍ത്ഥികളെയുമാണ് പ്രതി ഉന്നം വെച്ചിരുന്നത്. കഴിഞ്ഞ മാസം മുപ്പതിന് ദില്ലിയില്‍ നിന്നും ഒരു ആഫ്രിക്കക്കാരനില്‍ നിന്നാണ് ഇസ്മയിൽ എംഡിഎംഎ വാങ്ങിയതെന്നാണ് പോലീസ് പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*