പുല്‍പ്പള്ളി: അറിവുകളുടെ വികസന കാലഘട്ടമാണിതെന്നും ഉന്നത വിദ്യാഭ്യാസംകൊണ്ട് രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉന്നതി വര്‍ധിപ്പിക്കുന്നതിനൊപ്പം മനുഷ്യ സമൂഹത്തിനാകെ നന്മയുളവാക്കാനും കഴിയണമെന്നും ബത്തേരി രൂപതാധ്യക്ഷനും പുല്‍പ്പള്ളി പഴശിരാജാ കോളേജ് മാനേജരുമായ ഡോ. ജോസഫ് മാര്‍ തോമസ്.
കോഴിക്കോട് യൂണിവേഴ്സിറ്റി ജില്ലാതല ബിരുദദാന ചടങ്ങിനോടനുബന്ധിച്ചു പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശരിയായ വിദ്യാഭ്യാസം ഏറ്റവും നല്ല പൗരന്മാരെ സൃഷ്ടിക്കുകയും ജീവിതത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കു ന്നതില്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് ഡോ. ജോസഫ്മാര്‍ തോമസ് പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രോ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡി ക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. ടി. മുഹമ്മദ് സലിം, സെനറ്റംഗം പി.വി. സനൂപ് കുമാര്‍, പരീക്ഷാ കണ്ട്രോളര് ഡോ. ഡി.പി. ഗോഡ് വിന് സാം രാജ് എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ 95 വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
Be the first to comment