അട്ടപ്പാടി ആദിവാസി മേഖലയിലെ കുട്ടികൾക്ക് പതിവ് തെറ്റാതെ നടൻ മമ്മൂട്ടിയുടെ പഠനസഹായം

അട്ടപ്പാടി ആദിവാസി മേഖലയിലെ കുട്ടികൾക്ക് പതിവ് തെറ്റാതെ നടൻ മമ്മൂട്ടിയുടെ പഠനസഹായം. താരം ചെയർമാനായ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ 10 വർഷമായി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. കുലുക്കൂർ ഗവ ട്രൈബൽ എൽ പി സ്‌കൂൾ, കാവുണ്ടിക്കൽ ജി ടി എൽ പി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് ഇത്തവണ നടൻ മമ്മൂട്ടിയുടെ സഹായമെത്തിയത്.

കഴിഞ്ഞ 10 വർഷമായി അട്ടപ്പാടിയിലെ 600 ഓളം കുട്ടികൾക്ക് സംഘടന പഠന സഹായം എത്തിച്ചിട്ടുണ്ട്. 600ലധികം കുട്ടികളുടെ ഹൃദയ ശാസ്ത്രക്രിയയടക്കം സംഘടന നടത്തിയിട്ടുണ്ട്. കെയർ ആൻഡ് ഷെയർ നടത്തിവരുന്ന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സുപ്രധാനമായ ഒന്നാണ് വിദ്യാമൃതം പദ്ധതി. നിർധനരായ കുട്ടികൾക്ക് പഠനസഹായം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കുട്ടികളെ ബാധിച്ചിരിക്കുന്ന ഏതുതരം മാനസിക പ്രശ്നങ്ങളെയും ചികിത്സിക്കാനും അവയെ പരിഹരിക്കാനും അന്താരാഷ്ട്രതലത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഏർപ്പെടുത്തിയിരിക്കുന്ന സംരംഭമാണ് ബ്ലോസം വാലി ചൈൽഡ് ഡെവലപ്മെന്റ് സെന്റർ. ഏകദേശം 210 ഓളം കുട്ടികൾക്ക് വേണ്ട അടിസ്ഥാന സഹായങ്ങൾ ബ്ലോസം വാലി ഡോക്ടറുടെയും, തെറാപ്പിസ്റ്റുകളുടെയും മറ്റ് ജീവനക്കാരുടെയും സേവനത്താൽ നൽകിവരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*