
കോതമംഗലം :അടിമാലി ടൗണിൽ പഞ്ചായത്ത് ടൗൺ ഹാളിന് സമീപം സ്വകാര്യ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. അടിമാലി-കല്ലാർകുട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ശക്തി ബസിന്റെ മുകളിലേക്കാണ് മരം വീണത്.
ഇതേസമയം ബസിൽ മുപ്പതിലേറെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവാഴത്. അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു.
മരം വീണതിനെ തുടർന്ന് ഏറെനേരം റോഡിൽ ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മരം മുറിച്ച് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.
Be the first to comment