കണ്ണൂര്‍: നീതിയുടെ പോരാട്ട ഭൂമിയിലെ നിര്‍ഭയനായ പോരാളി ഫാ. സ്റ്റാന്‍ സ്വാമി അധ:സ്ഥിതരുടെ പക്ഷം ചേര്‍ന്ന മനുഷ്യ സ്നേഹിയാണെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല.കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന് (കെഎല്‍സിഎ) കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ബിഷപ് ഹൗസില്‍ സംഘടിപ്പിച്ച ഫാ. സ്റ്റാന്‍ സ്വാമി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജനാധിപത്യ മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കുമായി എരിഞ്ഞസ്തമിച്ച ആ മഹാത്യാഗി നന്മനിറഞ്ഞ മനസുകളില്‍ നീതി സൂര്യനായി എന്നും ജ്വലിച്ചു നില്‍ക്കുമെന്നും ബിഷപ് വടക്കുംതല പറഞ്ഞു.
കെഎല്‍സിഎ രൂപത പ്രസിഡന്റ് ഗോഡ്സണ്‍ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. മോണ്‍. ക്ലാരന്‍സ് പാലിയത്ത്, രൂപത കെ എല്‍സിഎ ഡയറക്ടര്‍ ഫാ. മാര്ട്ടിന് രായപ്പന്, രൂപത പ്രോക്യുറേറ്റര്‍ ഫാ. ജോര്‍ജ്ജ് പൈനാടത്ത്, കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ഫാ. വിപിന്‍ വില്യം, രൂപത ജനറല്‍ സെക്രട്ടറി ശ്രീജന് ഫ്രാന്‍സിസ്, കെ എല്‍ സി ഡബ്യൂഎ സംസ്ഥാന പ്രസിഡന്റ് ഷെര്‍ലി സ്റ്റാന്‍ലി, ഫ്രാന്‍സിസ് അലക്്സ്, ജോയ്സി മെനെസസ്, കെ.എച്ച് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കണ്ണൂർ: ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വൈദികന് മരിച്ചു. തലശേരി മൈനർ സെമിനാരി വൈസ് റെക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. ഒപ്പമുണ്ടായുരുന്ന മറ്റ് 3 വൈദികരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാ. ജോർജ് കരോട്ട്, ഫാ. പോൾ മുണ്ടോളിക്കൽ, ഫാ ജോസഫ് പണ്ടാരപറമ്പിൽ എന്നിവർക്കാണ് പരിക്കേറ്റത്. […]
ഇടുക്കിയിൽ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയുമയി സഭാ നേതൃത്വം. ബിജെപിയില്‍ അംഗമായ വൈദികനെ പള്ളി വികാരി ചുമതലയില്‍നിന്ന് നീക്കി. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭയുടെ നടപടി. ഇടുക്കിയിൽ ആദ്യമായാണ് ഒരു വൈദികൻ ബി […]
കോട്ടയം: പള്ളി കോംപൗണ്ടിലെ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്ത വൈദികനെ വാഹനമിടിച്ച് വിഴ്ത്തി. പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് സംഭവം. ബൈക്കുകളിലും കാറുകളിലുമായി എത്തിയ സംഘം പള്ളിയുടെ കോമ്പൗണ്ടിൽ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് വൈദികനെ വാഹനം ഇടിപ്പിച്ച് വീഴ്ത്തിയത്. പരിക്കേറ്റ ഫാ. ജോസഫ് […]
Be the first to comment