കൊളസ്‌ട്രോൾ നിയന്ത്രണം: പുതിയ മാർഗ്ഗനിർദേശങ്ങളുമായി കാർഡിയോളജിക്കൽ സൊസൈറ്റി

ഹൈദരാബാദ്: രക്തത്തിലെ കൊളസ്ട്രോളിന്‍റെ അസാധാരണമായ ഏറ്റക്കുറച്ചിലുകൾ മൂലമുണ്ടാകുന്ന ഡിസ്‌ലിപിഡെമിയ തടയാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്ഐ. രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു നടപടി. രക്തത്തിൽ കൊളസ്‌ട്രോൾ കൂടുന്ന അവസ്ഥ, ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ (LDL) അഥവാ ചീത്ത കൊളസ്‌ട്രോൾ കൂടുന്ന അവസ്ഥ, ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ (HDL) അഥവാ നല്ല കൊളസ്‌ട്രോൾ കുറയുന്ന അവസ്ഥ. ട്രൈ ഗ്ലിസറൈഡുകൾ കൂടുന്ന അവസ്ഥ എന്നിവയാണ് ഡിസ്‌ലിപിഡെമിയ എന്ന് സാധാരണയായി പറയപ്പെടുന്നത്.

ഡിസ്‌ലിപിഡെമിയ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്ക്ക് കാരണമാകുന്നു. അതിനാൽ നിശബ്ദ കൊലയാളി എന്നാണ് ഡിസ്‌ലിപിഡെമിയ അറിയപ്പെടുന്നതെന്ന് സിഎസ്ഐ പ്രസിഡന്‍റ്‌ ഡോ. പ്രതാപചന്ദ്ര രഥ് പറഞ്ഞു. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങൾ പോലെ ഡിസ്‌ലിപിഡെമിയയുടെ ലക്ഷണങ്ങൾ നേരത്തെ തന്നെ പ്രത്യക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. രക്തത്തിലെ കൊളസ്‌ട്രോളിന്‍റെ അളവ് നിയന്ത്രണവിധേയമാക്കാൻ തങ്ങളുടെ മാർഗനിർദ്ദേശങ്ങൾ സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഏറ്റവും പുതിയ മാർഗനിർദ്ദേശങ്ങൾ

  • പരാമ്പരാഗതമായി ഹൃദ്രോഗം കണ്ടുവരുന്നവരോ രക്തത്തിലെ ഉയർന്ന കൊളസ്ട്രോളിന്‍റെ അളവ് (ഹൈപ്പർ കൊളസ്ട്രോളീമിയ) ഉള്ളവരോ അവരുടെ ആദ്യത്തെ ലിപിഡ് പ്രൊഫൈൽ പരിശോധന 18 വയസ് എത്തും മുൻപ് പരിശോധിക്കണം.
  • അപകടസാധ്യത കുറഞ്ഞ വ്യക്തികൾ ചീത്ത കൊളസ്‌ട്രോൾ (LDL) 100 mg/dL-ൽ താഴെയും നല്ല കൊളസ്‌ട്രോൾ (HDL) 130 mg/dL-ൽ താഴെയും നിലനിർത്തണം.
  • ഉയർന്ന അപകടസാധ്യതയുള്ള ആളുകൾ (പ്രമേഹം, രക്തസമ്മർദ്ദം എന്നിവയുള്ളവർ) എൽഡിഎൽ-സി അളവ് 70 mg/dL ൽ താഴെയും എച്ച്ഡിഎൽ-സി അല്ലാത്ത അളവ് 100 mg/dL ൽ താഴെയും നിലനിർത്താൻ ശ്രദ്ധിക്കണം.
  • ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവർ (സ്ട്രോക്ക് ബാധിതർ, ഹൃദയാഘാതം ബാധിച്ചവർ, വൃക്കരോഗ ബാധിതർ) LDL-C അളവ് 55 mg/dL-ൽ താഴെയും HDL-C ഇതര അളവ് 85 mg/dL-ൽ താഴെയും നിലനിർത്താൻ ശ്രദ്ധിക്കണം.

Be the first to comment

Leave a Reply

Your email address will not be published.


*