മണലുങ്കൽ സെൻ്റ് അലോഷ്യസ് ഹൈസ്കൂളിലെ 2024-25 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർതൃ സമ്മേളനവും സ്കൂൾ റേഡിയോ ഉദ്ഘാടനവും നടത്തപ്പെട്ടു

പാലാ: മണലുങ്കൽ സെൻ്റ് അലോഷ്യസ് ഹൈസ്കൂളിലെ 2024-25 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർതൃ സമ്മേളനവും സ്കൂൾ റേഡിയോ ഉദ്ഘാടനവും സംഘടിപ്പിച്ചു. പിറ്റിഎ പ്രസിഡൻ്റ്  ഷാജൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം സ്കൂൾ മാനേജർ  ഫാ. ജയിംസ് കുടിലിൽ ഉദ്ഘാടനം ചെയ്തു. പാലാ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് മുഖ്യപ്രഭാഷണം നടത്തുകയും സർഗ്ഗസാഹിതി സാഹിത്യ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സർഗവാണി സ്കൂൾ റേഡിയോയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.

വിദ്യാർത്ഥികൾ തയ്യാറാക്കി അവതരിപ്പിക്കുന്ന വാർത്തകളും പ്രചോദനാത്മക ചിന്തകളും പാട്ടുകളും കവിതകളും പൊതുവിജ്ഞാനവുമെല്ലാം ഉൾപ്പെട്ട സ്കൂൾ റേഡിയോ പ്രക്ഷേപണം വിദ്യാർത്ഥികൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഹെഡ്മാസ്റ്റർ ജോജി തോമസ്, സർഗസാഹിതി കോർഡിനേറ്റർ പ്രിയ കെ. ജോയി, അദ്ധ്യാപകർ, അനധ്യാപകർ എന്നിവർ സർഗവാണിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണനൽകുന്നു. പി. റ്റി.എസെക്രട്ടറി സജിമോൻ പി. മാത്യു, ആൽഫ സതീഷ് എന്നിവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*