ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതികളുടെ അപ്പീലിൽ എതിർകക്ഷികൾക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ എതിർകക്ഷികൾക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. കേരള സർക്കാർ, കെ.കെ രമ അടക്കം ഉള്ള എതിർ കക്ഷികൾക്കാണ് നോട്ടീസ്. 6 ആഴ്ച യ്ക്കുള്ളിൽ മറുപടി നൽകണമെന്ന് നിർദേശം. ഹൈക്കോടതി വിധിക്കെതിരെ കുറ്റവാളികൾ നൽകിയ പ്രത്യേക അനുമതി ഹർജികളിലും അപ്പീലുകളിലും സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ജസ്റ്റിസ് മാരായ ബേല എം. ത്രിവേദി, എസ്. സി. ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് കുറ്റവാളികൾ ഫയൽചെയ്ത പ്രത്യേക അനുമതിഹർജികളും അപ്പീലുകളും പരിഗണിച്ചത്. ഉചിതമായ രീതിയിൽ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്നും തങ്ങൾ പറഞ്ഞ കാര്യങ്ങളെ പരിഗണിക്കാതെയാണ് വിധിയിലേക്ക് എത്തിയതെന്ന് പ്രതികൾ നൽകിയ അപ്പീലിൽ പറയുന്നു. വസ്തുതകൾ കണക്കിലെടുക്കാതെ പൊതുവികാരം മാത്രമാണ് കണക്കിലെടുത്തായിരുന്നു ഹൈക്കോടതി വിധിയെന്ന് പ്രതികൾ പറയുന്നു.

ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. 20 വർഷം വരെ ശിക്ഷാ ഇളവ് പാടില്ലെന്നായിരുന്നു ഹൈക്കൊടതി ഉത്തരവ്. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർധിപ്പിച്ചത്. ഈ വിധിക്കെതിരെയാണ് പ്രതികൾ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*