മരുഭൂമി പോലെ ; പ്രണവ് മോഹന്‍ലാല്‍ കവിതയെഴുതുന്നു

മലയാളത്തിന്റെ പ്രിയ യുവതാരം പ്രണവ് മോഹന്‍ലാല്‍ കവിതയെഴുതുകയാണ്. സാഹസിക യാത്രാപ്രിയനായ പ്രണവ് തന്നെയാണ് തന്റെ പുതിയ ഉദ്യമത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്. like desert dunes എന്ന് കുറിച്ചിരിക്കുന്ന പുസ്തകത്തിന്റെ കവര്‍ ചിത്രം പങ്കുവച്ചാണ് പ്രണവ് പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുന്നത്.

‘കവിതകള്‍ സമാഹരിച്ച് പുസ്തകമാക്കുന്ന പണിയിലാണ്, കാത്തിരിക്കൂ’ എന്ന പോസ്റ്റിന് ഒപ്പമാണ് പ്രണവ് പുതിയ വിവരം പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിന് താഴെ ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സഹോദരന് ആശംസകളുമായി മായ മോഹന്‍ലാലും കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Pranav Mohanlal (@pranavmohanlal)

നേരത്തെ മായ (വിസ്മയ ) മോഹന്‍ലാലും കവിതാ സമാഹാരം പുറത്തിറക്കിയിരുന്നു. ഗ്രേയ്ന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്(Gains of Stardust എന്ന പേരില്‍ 2021-ല്‍ പുറത്തിറങ്ങിയ കവിതാസമാഹാരത്തിന്റെ പ്രസാധകര്‍ പെന്‍ഗ്വിന്‍ ബുക്സായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*